തളിക്കുളം പഞ്ചായത്തിലെ പുല്ലാംകുളം പുനരുജ്ജീവിപ്പിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിക്കുന്നു.
തളിക്കുളം: പഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന പുല്ലാംകുളം നാടിന് സമർപ്പിച്ചു. സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്. ജയ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അനിത, വാർഡ് മെമ്പർ ഷാജി ആലുങ്ങൽ, ഐ.എസ്. അനിൽകുമാർ, സിംഗ് വാലത്ത്, കെ.കെ. സൈനുദ്ദീൻ, ബിന്നി അറക്കൽ സംസാരിച്ചു.
പുല്ലാംകുളം നിർമ്മാണം ഇങ്ങനെ
തളിക്കുളം പഞ്ചായത്തിന്റെ 2021- 22 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അനുവദിച്ച 59 ലക്ഷം രൂപ വിനിയോഗിച്ചാണ് പുല്ലാംകുളം നിർമ്മാണം പൂർത്തിയാക്കിയത്. രണ്ടാം വാർഡിൽ 15 വർഷം മുമ്പ് കോങ്ങാട്ടിൽ കുടുംബം പഞ്ചായത്തിന് സൗജന്യമായി വിട്ടുനൽകിയ 20 സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പിലാക്കിയത്. പുല്ലാംകുളം നാല് വശങ്ങൾ കെട്ടി സംരക്ഷിക്കുന്നതോടൊപ്പം കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ഭൂഗർഭ ജലസ്രോതസുകൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പദ്ധതി ലക്ഷ്യമിടുന്നത്.