
തൃശൂർ: വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഈ വർഷം 13,500 സംരംഭങ്ങൾ തുടങ്ങാൻ ശ്രമം. സംരംഭകവർഷം പദ്ധതിയുടെ ഭാഗമായാണ് ഇത്. കഴിഞ്ഞ ഏപ്രിൽ മുതൽ ഇതുവരെ ജില്ലയിൽ 4,699 സംരംഭങ്ങൾ ആരംഭിച്ചതായി ജില്ലാ വ്യവസായ കേന്ദ്രം ജനറൽമാനേജർ ഡോ.കെ.എസ്.കൃപകുമാർ പറഞ്ഞു. ഇതിലൂടെ 302.25 കോടിയുടെ നിക്ഷേപവും 10,026 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. ഏപ്രിൽ ഒന്ന് മുതലുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് തൃശൂർ രണ്ടാം സ്ഥാനത്താണ്. തദ്ദേശസ്ഥാപന തലത്തിൽ ആഗസ്റ്റ് 1 മുതൽ 15 വരെ സംരംഭകർക്ക് ലോൺ മേള സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ബാങ്ക് കോ ഓർഡിനേറ്റർമാരുടെ യോഗം ചേർന്നു.