കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം മർച്ചൻ്റ്സ് അസോസിയേഷൻ മുൻ സെക്രട്ടറിയായ പി.വി. വിശ്വനാഥന്റെ കുടുംബത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭദ്രം കുടുംബ സുരക്ഷാ ഫണ്ട് കൈമാറി. വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.ആർ. സച്ചിദാനന്ദൻ അദ്ധ്യക്ഷനായി. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, വാർഡ് മെമ്പർ ടി.എസ്. ശീതൾ എന്നിവർ മുഖ്യാതിഥിയായി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് കുടുംബ സുരക്ഷാ ഫണ്ട് വിശ്വനാഥന്റെ കുടുംബത്തിന് സമർപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ വ്യാപാര ഭവൻ ഹാളിന് പി.വി. വിശ്വനാഥൻ ഹാൾ എന്ന് നാമകരണം ചെയ്തു. സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി. പവിത്രൻ, കമറുദ്ദീൻ, വിദ്യാസാഗർ, കെ.പി. സുരേഷ്, പി.കെ. സുനിൽകുമാർ, ലിൻഷാ സന്തോഷ്, അല്ലി പ്രദീപ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി പി.ജി. ദിലീപ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ടി.കെ. സദാനന്ദൻ നന്ദിയും പറഞ്ഞു.