കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ട് ഉപയോഗിച്ച് രണ്ടിടത്ത് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. ചാമക്കാല ഹൈസ്‌കൂൾ ഗ്രൗണ്ട്, ചെന്ത്രാപ്പിന്നി മൃഗാശുപത്രി പരിസരം എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. ചന്ദ്രബാബു അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ കെ.എസ്. അനിൽകുമാർ, ഹേന രമേഷ്, ചാമക്കാല സ്‌കൂൾ പി.ടി.എ പ്രസിഡൻ്റ് സി.ബി. അബ്ദുൾ സമദ്, ചെന്ത്രാപ്പിന്നി സെൻ്റ് ജോസഫ് ചർച്ച് വികാരി ജിനു വെണ്ണാട്ട് പറമ്പിൽ എന്നിവർ സംസാരിച്ചു.