തൃപ്രയാർ: നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തളിർക്കട്ടെ പുതുനാമ്പുകൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ വിദ്യാർത്ഥികളുടെ സമർപ്പിത പങ്കാളിത്തം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. ഇതിന്റെ ഭാഗമായി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിന് എതിർവശത്തുള്ള സരയു പാർക്കിൽ മുളത്തൈ നട്ടു. താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ജയ, ബിനി ടീച്ചർ, പി.ടി.എ പ്രസിഡന്റ് കെ.വി. സജീവ്, നാട്ടിക കൃഷി ഓഫീസർ എൻ.വി. ശുഭ, എൻ.എസ്.എസ് ലീഡർമാരായ അമൃത, അദ്വൈത്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശലഭ ശങ്കർ എന്നിവർ പങ്കെടുത്തു.