കൊടുങ്ങല്ലൂർ: ആല ശ്രീനാരായണധർമ്മ പ്രകാശിനിയോഗം വക ദേശീകാലയ ക്ഷേത്രത്തിലെ കർക്കടക വാവ് ബലിയും ആനയൂട്ടും ഭക്തി സാന്ദ്രമായി. ഗണപതി ഹോമത്തിനും ഗജപൂജയ്ക്കും ക്ഷേത്രം താന്ത്രി നാരായണൻകുട്ടി ശാന്തികൾ നേതൃത്വം നൽകി. നാലായിരത്തി അഞ്ഞുറോളം പേർപങ്കെടുത്ത പിതൃതർപ്പണത്തിന് വൈദിക സംഘം സഹാചാര്യൻ സി.ബി. പ്രകാശൻ ശാന്തികൾ കാർമികത്വം വഹിച്ചു. ശ്രാവൺ ശാന്തി, സുബീഷ് ചെത്തിപ്പാടത്ത്, സോമൻ ചീരോത്ത്, ഷൈൻ ചെലമ്പിട്ടാശ്ശേരി എന്നിവർ നേതൃത്വം നൽകി. കൊടുങ്ങല്ലൂർ നെടിയതളി ശിവക്ഷേത്രത്തിൽ വാവ് ബലിതർപ്പണത്തിന് പുലർച്ചെ മുതൽ ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടു. പ്രസിഡന്റ് കൊടുങ്ങല്ലൂർ ബാബു ശാന്തി, സെക്രട്ടറി ടി.ജി. മുരളീധരൻ, ട്രഷറർ ശാന്തകുമാർ, ജയൻ തെക്കൂട്ട്, ശങ്കരൻ കളരിക്കൽ എന്നിവർ നേതൃത്വം നൽകി. ശൃംഗപുരം എൽത്തുരുത്ത് ശ്രീവിദ്യാ പ്രകാശിനി സഭവക ശ്രീകുമാര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പിതൃതർപ്പണം പുലർച്ചെ മുതൽ ആരംഭിച്ചു.