അമ്മാടം: നെൽക്കഷകർക്ക് സർക്കാർ റോയൽറ്റി നൽകുന്ന നടപടി അഭിനന്ദനീയമാണെന്ന് കർഷക സംഘം ചേർപ്പ് ഏരിയാ സമ്മേളനം അഭിപ്രായപ്പെട്ടു. അമ്മാടം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു. പി.കെ. ലോഹിതാക്ഷൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. വർഗീസ്, കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എ.എസ്. ദിനകരൻ, കർഷക സംഘം ജില്ലാ ജോ. സെക്രട്ടറി സെബി ജോസഫ്, ടി.ജി. ശങ്കരനാരായണൻ, ജയിംസ് പി. പോൾ എന്നിവർ സംസാരിച്ചു.
പി.കെ. ലോഹിതാക്ഷൻ (പ്രസിഡന്റ്) കെ. ശശീധരൻ, ജയിംസ് പി. പോൾ (വൈസ് പ്രസിഡന്റ്) കെ.എസ്. മോഹൻദാസ് (സെക്രട്ടറി) സ്റ്റെനി ചാക്കോ, എം. ശ്രീരാഗ് (ജോ. സെക്രട്ടറി) എൻ.എ. പീതാംബരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.