
തൃശൂർ: പ്രതിസന്ധിയിലായ സഹകരണ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കാൻ വിവിധ ബോർഡുകളിലൂടെ 13.24 കോടി രൂപ നൽകിയിട്ടും കരുവന്നൂർ ബാങ്കിനെ പരിഗണിക്കാതെ സർക്കാർ. കരുവന്നൂരിന് റിസ്‌ക് ഫണ്ടിൽ നിന്നും നിക്ഷേപക ഗ്യാരന്റി പദ്ധതിയിൽ നിന്നും തുക നൽകുമെന്ന പ്രഖ്യാപനവും ജലരേഖയായി. തട്ടിപ്പ് നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും പുനരുജ്ജീവന പദ്ധതിയോ അപേക്ഷയോ റിസ്‌ക് ഫണ്ട് ബോർഡിൽ നൽകിയില്ല.
അതേസമയം സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ബോർഡുകളിലൂടെ 27 സഹകരണ സ്ഥാപനങ്ങൾക്കാണ് നാല്, ഏഴ് ശതമാനം പലിശ നിരക്കിൽ വായ്പ നൽകിയത്. നിക്ഷേപ ഗ്യാരന്റി ഫണ്ട്, സഹകരണ റിസ്‌ക് ഫണ്ട്, വെൽഫയർ ഫണ്ട്, എംപ്ളോയീസ് പെൻഷൻ, എംപ്ളോയീസ് വെൽഫയർ ഫണ്ട് ബോർഡുകളാണ് പണം നൽകിയത്. നിക്ഷേപം തിരികെ നൽകാൻ സാധിക്കാത്ത 164 സഹകരണ സംഘങ്ങളാണ് സംസ്ഥാനത്തുള്ളത്.
മറ്റുള്ളവർക്ക് നൽകിയ തുക (കോടിയിൽ)
ആകെ- 13.24
തിരിച്ചടച്ചത്- 9.34
ബാക്കി- 3.78
സബ്സിഡി- 11.3 ലക്ഷം
നിക്ഷേപം നൽകാനാവാത്ത സംഘങ്ങൾ
തിരുവനന്തപുരം- 37
കൊല്ലം- 12
പത്തനംതിട്ട- 15
ആലപ്പുഴ- 15
കോട്ടയം- 22
ഇടുക്കി- 4
എറണാകുളം- 8
തൃശൂർ- 11
മലപ്പുറം- 12
പാലക്കാട്- 5
കോഴിക്കോട്- 7
വയനാട്- 2
കണ്ണൂർ- 11
കാസർകോട്- 3
വായ്പ ലഭിച്ച സ്ഥാപനങ്ങൾ
കെ.എസ്.എഫ്.ഇ സ്റ്റാഫ് സഹകരണ സംഘം, ഫറോക്ക് വനിതാ സഹകരണ സംഘം, കോട്ടയം ആപ്‌കോസ് എംപ്‌ളോയീസ് സഹകരണ സംഘം, കടകംപള്ളി എസ്.സി.ബി, റീജ്യണൽ ആഗ്രാ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോ-ഓപറേറ്റീവ്, അത്തോളി, ചെർപ്പുളശേരി സഹകരണ ആശുപത്രികൾ, വിവിധ സഹകരണ ബാങ്കുകൾ, മൾട്ടി പർപ്പസ് സൊസൈറ്റികൾ.