
തൃശൂർ: പ്ലാറ്റൂൺ തൃശൂരിന്റെ മികച്ച പത്രപ്രവർത്തകനുള്ള പുരസ്‌കാരത്തിന് കേരളകൗമുദി തൃശൂർ ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ അർഹനായി. കൊവിഡ് ആയുർവേദ ചികിത്സാനുമതിയുമായി ബന്ധപ്പെട്ട വാർത്തയ്ക്കാണ് പുരസ്‌കാരം. നാളെ വൈകിട്ട് നാലിന് അഞ്ചേരിച്ചിറ സീവിസ് പ്രസിഡൻസി ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ 10,000 രൂപ, മെമന്റോ, പ്രശസ്തിപത്രം, പൊന്നാട എന്നിവയടങ്ങുന്ന പുരസ്‌കാരം മന്ത്രി കെ. രാജൻ സമ്മാനിക്കും. മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള പുരസ്‌കാരം ഫാ. സോളമനും നൽകും. പ്ളാറ്റൂൺ പ്രസിഡന്റ് പി.ബി. സന്തോഷ്, സെക്രട്ടറി ഷാജു ഡേവിസ്, കൺവീനർ സോജൻ പി. ജോൺ, ഡേവിസ് പുലിക്കോട്ടിൽ, ജയിംസ് പോൾ വളപ്പില എന്നിവരാണ് പത്രസമ്മേളനത്തിൽ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു.