തൃശൂർ: എസ്.എൻ.ഡി.പി യോഗം നടത്തറ തിരുവാണിക്കാവ് ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും മണ്ണുത്തി യൂണിയൻ പ്രസിഡന്റ് ഇ.കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് കെ.എസ്. രമേശൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സി.കെ. രമേഷ് സ്വാഗതവും ശാഖയുടെ വരവ്‌ചെലവ് കണക്കുകളും റിപ്പോർട്ടും അവതരിപ്പിച്ചു. തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറും യോഗം ഡയറക്ടർ ബോർഡ് മെമ്പറുമായ ചിന്തുചന്ദ്രന്റെ നിരീക്ഷണത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ശാഖാ പ്രസിഡന്റായി കെ.എസ്. രമേശൻ, വൈസ് പ്രസിഡന്റായി കെ.സി. അശോകൻ, സെക്രട്ടറിയായി എം.വി. പ്രദീപ് എന്നിവരെ തിരഞ്ഞെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ പൊന്നൂക്കര, യൂണിയൻ കൗൺസിലർ ജനാർദ്ദനൻ പുളിങ്കുഴി, കൃഷ്ണാപുരം ശ്രീനാരായണ ധർമ്മ സമാജം മഹാദേവ ക്ഷേത്രം സെക്രട്ടറി സോമൻ എന്നിവർ പ്രസംഗിച്ചു. ശാഖയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ കുട്ടികൾക്കുള്ള സമ്മാനദാനം ഡിവിഷൻ കൗൺസിലർ ബീന മുരളി നിർവഹിച്ചു. ഡോക്ടർമാരെയും ശാഖയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ശാഖാ വൈസ് പ്രസിഡന്റ് പി.കെ. ബാലഗോപാലൻ നന്ദി പറഞ്ഞു.