തൃശൂർ: ഇന്ത്യൻ മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റീവ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ ആരോഗ്യമേളയിലേക്ക് ആവശ്യമായ മരുന്നുകൾ നൽകി. തൃശൂർ ഡി.സി.സിയിൽ ജില്ലാ രക്ഷാധികാരിയും ഡി.സി.സി പ്രസിഡന്റുമായ ജോസ് വള്ളൂർ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു അവണൂരിന് കൈമാറി. ജില്ലാ പ്രസിഡന്റ് ടോംയാസ് ഫ്രാങ്ക്‌ലിൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ നിഖിൽ വടക്കൻ, വികാസ് വിവേകാനന്ദൻ, കാളിദാസ്, റംഷാദ് നെന്മാറ, വൈശാഖ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രമോദ് താണിക്കുടം, ഡി.സി.സി സെക്രട്ടറി ഡൊമിനിക് തുടങ്ങിയവർ പങ്കെടുത്തു.
കർഷക സംഘം സമ്മേളനം
ചേർപ്പ്: കർഷക സംഘം ചേർപ്പ് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സെമിനാർ മുൻ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ. വർഗീസ് അദ്ധ്യക്ഷനായി. കോൾ കർഷക സംഘം ജില്ലാ പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമദ്, കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ.കെ. രാജേന്ദ്ര ബാബു, സെബി ജോസഫ്, കെ.എസ്. മോഹൻദാസ് എന്നിവർ സംസാരിച്ചു.