1
ശ്രീ​റാം​ ​വെ​ങ്കി​ട്ട​രാ​മ​നെ​ ​ക​ള​ക്ട​റാ​ക്കി​യ​തി​നെ​തി​രെ​ ​കേ​ര​ള​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​ ​യൂ​ണി​യ​ൻ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ​നടത്തിയ മാ​ർ​ച്ചിന് ശേഷം നടന്ന ​ധ​ർ​ണ​ ​ടി.​എ​ൻ.​ ​പ്ര​താ​പ​ൻ​ ​എം.​പി​ ​ഉ​ദ്ഘാ​ട​നം​ ​ചെയ്യുന്നു.

തൃശൂർ: മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയതിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു.

പത്രപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ച നടപടി പുനഃപരിശോധിക്കണമെന്ന് പ്രതാപൻ ആവശ്യപ്പെട്ടു. ഇത് മാദ്ധ്യമ പ്രവർത്തകരുടെ മാത്രം ആവശ്യമല്ല, പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണെന്ന് സർക്കാർ തിരിച്ചറിയണം. സാധാരണ നിയമനമായി കളക്ടറുടെ നിയമനം കരുതാനാകില്ല. മജിസ്റ്റീരിയിൽ പദവി കൂടി വഹിക്കുന്നയാൾ മാദ്ധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്ന് അറിയാമായിരുന്നിട്ടും ജനങ്ങളുമായി ബന്ധപ്പെടുന്ന കളക്ടറാക്കി നിയമിച്ചത് അംഗീകരിക്കാനാകില്ലെന്നും പ്രതാപൻ പറഞ്ഞു.

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി ഇ.എസ്. സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന പത്രപ്രവർത്തകരായ എൻ. ശ്രീകുമാർ, എ. സേതുമാധവൻ, കെ.യു. ഡബ്ല്യൂ.ജെ നിയുക്ത സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് ഒ. രാധിക അദ്ധ്യക്ഷയായി. സെക്രട്ടറി പോൾ മാത്യു സ്വാഗതവും ട്രഷറർ കെ. ഗിരീഷ് നന്ദിയും പറഞ്ഞു. അയ്യന്തോൾ അമർജവാൻ സ്‌ക്വയറിൽ കേന്ദ്രീകരിച്ച് പ്രകടനമായാണ് കളക്ടറേറ്റിലെത്തിയത്.