മുല്ലശ്ശേരി: പറമ്പൻതളി മഹാദേവ ക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷം നാളെ രാവിലെ 9മണിക്ക് നടക്കും. പാടത്ത് നിന്നും കൊയ്‌തെടുത്ത നെൽക്കറ്റകൾ കുത്തുവിളക്കും വാദ്യവുമായി ക്ഷേത്രം മേൽശാന്തി ക്ഷേത്രം ജീവനക്കാരുടെയും ഭക്തജനങ്ങളുടെയും അകമ്പടിയോടെ ഭഗവാന് സമർപ്പിക്കും. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഈ നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്യും.