തൃശൂർ: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ സാഹിത്യ അക്കാഡമി ഹാളിൽ സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് നടക്കും. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി. സദാനന്ദൻ ഉദ്ഘാടനം നിർവഹിക്കും. കരിയർ ഗുരു സുധീർ പൊറ്റെക്കാട്ട് ക്ലാസ് നയിക്കും.
എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാ രക്ഷാധികാരി സജീവ്കുമാർ കല്ലട ഭദ്രദീപം തെളിക്കും. യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ അനൂപ് കെ. ദിനേശൻ അദ്ധ്യക്ഷനാകും. യോഗം കൗൺസിലർമാരായ പി.കെ. പ്രസന്നൻ, ബേബിറാം എന്നിവർ വിശിഷ്ടാതിഥികളാകും. യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് രജീഷ് മാരിക്കൽ, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി ജോയിന്റ് സെക്രട്ടറി എൻ.വി. രഞ്ജിത്ത് എന്നിവർ പങ്കെടുക്കും.
യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ ദിനിൽ മാധവ് സ്വാഗതവും യൂത്ത് മൂവ്മെന്റ് ജില്ലാ ട്രഷറർ ചിന്തു ചന്ദ്രൻ നന്ദിയും പറയും. ജില്ലാ വൈസ് ചെയർമാൻമാരായ കെ.എ. മനോജ്കുമാർ, എം.കെ. ബിജു, കെ.ആർ. റിജിൽ, ജോയിന്റ് കൺവീനർമാരായ നിവിൻ ചെറാക്കുളം, സി.പി. പ്രബിൻ, ജിജിൻ മച്ചിങ്കൽ എന്നിവർ നേതൃത്വം നൽകും.