ചാത്തേടം തിരുത്തിപ്പുറം സെന്റ് ജോസഫ് സ്‌കൂളിൽ ഒ.ടി. ഫ്രാൻസിസ് മെമ്മോറിയൽ ലൈബ്രറി സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: സ്‌കൂൾ ലൈബ്രറികൾ കുട്ടികൾ കയറി ഇറങ്ങുന്ന കളിയിടങ്ങളാകണമെന്ന് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി പറഞ്ഞു. ചാത്തേടം തിരുത്തിപ്പുറം സെന്റ് ജോസഫ് സ്‌കൂൾ കെ.എൽ.സി.എ കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ നവീകരിച്ച ഒ.ടി. ഫ്രാൻസിസ് മെമ്മോറിയൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കെ.എൽ.സി.എ കോട്ടപ്പുറം രൂപത പ്രസിഡന്റ് അലക്‌സ് താളുപ്പാടത്ത് അദ്ധ്യക്ഷനായി. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. ആന്റണി കുരിശിങ്കൽ, ഷാജി ജോർജ്, മാനേജർ ഫാ. ജോഷി കല്ലറക്കൽ, പി.ടി.എ പ്രസിഡന്റ് തോമസ് ഷിബു, ജന. സെക്രട്ടറി ജോൺസൺ മങ്കുഴി, ഹെഡ്മാസ്റ്റർ സേവ്യർ പുതുശ്ശേരി, പി.എഫ്. ലോറൻസ്, ഷാജു പീറ്റർ എന്നിവർ പ്രസംഗിച്ചു.