udgadanam
നെന്മണിക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭാസംഗമം കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പാലിയേക്കര: നെന്മണിക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം കൈവരിച്ച തലോർ ദീപ്തി സ്‌കൂളിനേയും അനുമോദിക്കുന്ന പ്രതിഭാ സംഗമം സംഘടിപ്പിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ അഡ്വ: അൽജോ പുളിക്കൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പോൾസൻ തെക്കുംപീടിക എന്നിവർ സംസാരിച്ചു. ഡോ. വിമൽ കരിയർ ഗൈഡൻസ് ക്ലാസ് എടുത്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. ഷാജു, പഞ്ചായത്ത് സെക്രട്ടറി എം.സി. മാറ്റ്‌ലി എന്നിവർ സംസാരിച്ചു.