പാവറട്ടി: ഇന്ത്യാ രാജ്യത്ത് ഇന്ന് ഏറ്റവും അധികം വെല്ലുവിളി നേരിടുന്നത് ജനാധിപത്യമാണെന്നും ജനാധിപത്യ രാജ്യങ്ങളുടെ ആഗോള റേറ്റിംഗിൽ ഇന്ത്യ വളരെയധികം പുറകോട്ടു പോയിയെന്നും ജനാധിപത്യത്തിന് പോറലേൽക്കാതെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും മുൻമന്ത്രിയും സ്പീക്കറുമായ മുൻമന്ത്രി വി.എം. സുധീരൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസും അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പാവറട്ടി മണ്ഡലം പ്രസിഡന്റ് ആന്റോ ലിജൊ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറിമാരായ വി. വേണുഗോപാൽ, പി.കെ. രാജൻ, കെ.കെ. ബാബു, ബ്ലോക്ക് പ്രസിഡന്റ് എ.ടി. സ്റ്റീഫൻ, ഒ.ജെ. ഷാജൻ, എ.ടി. ആന്റോ, ജെറോം ബാബു, വിമല സേതുമാധവൻ, ജോസഫ് ബെന്നി, ടി.കെ. സുബ്രഹ്മണ്യൻ, സുനിത രാജു, സലാം വെൺമേനാട്, ജോയ് ആന്റണി, വി.വി. മോഹനൻ, ഭാസ്‌കരൻ മന്നത്ത്, എൻ.കെ. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ സമ്പൂർണ എ പ്ലസ് നേടിയവർ, മറ്റു മികച്ച നേട്ടങ്ങൾ കൈവരിച്ചവർ, മുതിർന്ന കോൺഗ്രസ് പ്രവർത്തകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.