mla
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ആരോഗ്യ മേള ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: നാഷണൽ ഹെൽത്ത് മിഷന്റെ കീഴിലുള്ള ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് പ്രോഗ്രാമിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ മേള സംഘടിപ്പിച്ചു. സന്ദേശ റാലി, അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നിവ ഉൾപ്പെടുന്ന മെഡിക്കൽ ക്യാമ്പ്, സെമിനാർ, പൊതുസമ്മേളനം എന്നിവയായിരുന്നു ചടങ്ങുകൾ. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നിന്നാരംഭിച്ച വിളംബര ജാഥയിൽ നിശ്ചല ദൃശ്യങ്ങളും നാടൻ കലാരൂപങ്ങളും അണിനിരന്നു. മാവേലിയുടെ പ്രച്ഛന്ന വേഷം ശ്രദ്ധേയമായി. ആരോഗ്യ, കുടുംബശ്രീ, അംഗൻവാടി, ജനപ്രതിനിധികൾ എന്നിവർ റാലിയിൽ പങ്കെടുത്തു. ഗവ. ഈസ്റ്റ് ചാലക്കുടി സ്‌കൂളിൽ നടന്ന പൊതുയോഗം ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലീനാ ഡേവിസ്, ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രിൻസി ഫ്രാൻസിസ്, എം.ജെ. റിജു, എം.എസ്. സുനിത, മായാ ശിവദാസൻ, ജില്ലാ പഞ്ചായത്തംഗം ലീലാ സുബ്രഹ്മണ്യൻ, പി.കെ. ജേക്കബ്, ബാനാ രവീന്ദ്രൻ, പിപി. പോളി, സി.വി. ആന്റണി, വനജാ ദിവാകരൻ, അഡ്വ. ലിജോ ജോൺ, ഷാന്റി ജോസഫ്, എം.ഡി. ബാഹുലേയൻ, ഇന്ദിര പ്രകാശൻ, രമ്യ വിജിത്ത്, ഡോ.എൻ.എ. ജോമോൻ, ടി.സി. രാധാമണി, ശോഭാ വിത്സൻ എന്നിവർ പ്രസംഗിച്ചു.