
തൃശൂർ : ഭരതൻ സ്മൃതി പുരസ്‌കാരം സംവിധായകൻ സിബി മലയിലിന് സമ്മാനിച്ചു. റീജ്യണൽ തിയേറ്ററിൽ നടന്ന ഭരതൻ അനുസ്മരണ ചടങ്ങിൽ കലാമണ്ഡലം ഗോപിയാശാൻ രണ്ട് പവന്റെ സ്വർണ്ണപതക്കം അടങ്ങുന്ന പുരസ്‌കാരം സമ്മാനിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ നഞ്ചിയമ്മ, അപർണ ബാലമുരളി എന്നിവരെ ആദരിച്ചു. സംഗീത സംവിധായകൻ ഔസേപ്പച്ചൻ, സിദ്ധാർത്ഥ്, അഡ്വ.രഘുരാമ പണിക്കർ, നടി അപർണ ബാലമുരളി, എം.പി.സുരേന്ദ്രൻ, ഷോഗൺ രാജു എന്നിവർ സംസാരിച്ചു.