തൃപ്രയാർ ജലോത്സവം സംഘാടക സമിതി രൂപീകരണ യോഗം സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
തൃപ്രയാർ: തൃപ്രയാർ ജലോത്സവം സംഘാടകസമിതി രൂപീകരിച്ചു. സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ, കെ.സി. പ്രസാദ്, പ്രേമചന്ദ്രൻ വടക്കേടത്ത്, പി.സി. ശ്രീദേവി, ബെന്നി തട്ടിൽ, എ.കെ. ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
സംഘാടക സമിതി ഭാരവാഹികളായി ടി.എൻ. പ്രതാപൻ എം.പി, സി.സി. മുകുന്ദൻ എം.എൽ.എ, അഡ്വ. എ.യു. രഘുരാമപ്പണിക്കർ (മുഖ്യ രക്ഷാധികാരികൾ), പി.എം. അഹമ്മദ് (ചെയർമാൻ), രതി അനിൽകുമാർ, എം.ആർ. ദിനേശൻ (വർക്കിംഗ് ചെയർമാന്മാർ), പ്രേമചന്ദ്രൻ വടക്കേടത്ത് (ജന. കൺവീനർ), പി.സി. ശ്രീദേവി (ട്രഷറർ), പി.സി. ശശിധരൻ, ആന്റോ തൊറയൻ (കൺവീനർമാർ), ബെന്നി തട്ടിൽ (സെക്രട്ടറി), സിജോ പുലിക്കോട്ടിൽ, മായ സുരേഷ്, ടി.വി. ഷൈൻ (കോ- ഓർഡിനേറ്റർമാർ) എന്നിവരെ തിരഞ്ഞെടുത്തു.
പരിപാടിയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. തൃപ്രയാർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെപ്തംബർ എട്ടിന് തിരുവോണനാളിൽ തൃപ്രയാർ കനോലി കനാലിലാണ് ജലോത്സവം നടക്കുക. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും ജലോത്സവം നടത്തിയിരുന്നില്ല.