anumo-danam
എസ്.എൻ.ഡി.പി യോഗം ചെന്ത്രാപ്പിന്നി ശ്രീകുമാരമംഗലം ശാഖയിലെ ബാലജനയോഗം രൂപീകരണവും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: എസ്.എൻ.ഡി.പി യോഗം ചെന്ത്രാപ്പിന്നി ശ്രീകുമാരമംഗലം ശാഖയിൽ ബാലജനയോഗം രൂപീകരണവും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജയരാജൻ മേനോത്ത്പറമ്പിൽ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി, യോഗം ബോർഡ് മെമ്പർ പ്രകാശ് കടവിൽ, വനിതാ സംഘം എക്‌സിക്യൂട്ടീവ് അംഗം ലത പ്രകാശൻ, ശാഖാ സെക്രട്ടറി ഗോപിനാഥൻ പോത്താംപറമ്പിൽ, വൈസ് പ്രസിഡന്റ് രാജേഷ് പറശ്ശേരി തുടങ്ങിയവർ സംസാരിച്ചു.