മണ്ണുത്തി: ഒല്ലൂർ നിയോജക മണ്ഡലത്തിലെ നടത്തറ പഞ്ചായത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിച്ച ശ്രീധരി പാലത്തിനും അപ്രോച്ച് റോഡിനുമുള്ള സ്ഥലം ഏറ്റെടുക്കുന്നതിനായി 2.9 കോടി രൂപ കേരള റോഡ് ഫണ്ട് ബോർഡിൽ നിന്ന് അനുവദിച്ചതായി റവന്യുൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. പീച്ചി, മുളയം വില്ലേജുകളിലായി 63 പേർക്കാണ് ഈ തുക വിതരണം ചെയ്യുക. 80.18 സെന്റ് ഭൂമിയാണ് ഇതിനായി അക്വിസിഷൻ നടത്തിയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി രണ്ട് മാസത്തിനുള്ളിൽ തുക വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നടത്തറ-പാണഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് ശ്രീധരിപ്പാലം.