
ഒരുകോടി രൂപയുടെ ഉറപ്പായ സമ്മാനങ്ങൾ
തൃശൂർ: ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ ഒരുകോടി രൂപയുടെ ഉറപ്പായ സമ്മാനങ്ങളുമായി ഗോപു നന്തിലത്ത് ജി-മാർട്ടിൽ പഞ്ച് പഞ്ച് ഓഫർ. ഇന്നുമുതൽ 2023 ജനുവരി 31വരെയാണ് ഓഫറെന്ന് ചെയർമാൻ ഗോപു നന്തിലത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് 10 ടാറ്റാ പഞ്ച് കാറുകളാണ് സമ്മാനം. 50 വീതം എൽ.ഇ.ഡി ടിവി., റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ, ടാബ്‌ലെറ്റ്, സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് വാച്ചുകൾ എന്നിങ്ങനെ സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. തിരഞ്ഞെടുത്ത ഗൃഹോപകരണങ്ങൾക്ക് 60 ശതമാനംവരെ ഡിസ്‌കൗണ്ടുമുണ്ട്.
വൻ വിലക്കുറവിലും ആകർഷകമായ നിരവധി ഓഫറുകളിലും ഒരു വീട്ടിലേക്കുള്ള എല്ലാവിധ ഡിജിറ്റൽ ഇലക്ട്രോണിക്‌സ് ഹോം അപ്ലയൻസസ് ഉത്പന്നങ്ങൾ പർച്ചേസ് ചെയ്യാനുള്ള അവസരമാണിത്.
ജി-മാർട്ട് നൽകുന്ന പഞ്ച് പഞ്ച് ഓഫറിന് പുറമെ എൽ.ജി, സാംസംഗ്, സോണി തുടങ്ങിയവ ഓണക്കാലത്ത് നേരിട്ട് നൽകുന്ന ഓഫറുകളും എക്‌സ്റ്റൻഡഡ് വാറന്റികളും കാഷ്‌ബാക്കുകളും മറ്റ് ഗിഫ്റ്റ് ഓഫറുകളും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. പത്രസമ്മേളനത്തിൽ അർജ്ജുൻ നന്തിലത്ത്, ഐശ്വര്യ നന്തിലത്ത്, സുബൈർ, ഷൈൻകുമാർ, പ്രവീൺ എന്നിവരും പങ്കെടുത്തു.
50 ഷോറൂമുകളിലേക്ക്
2022 അവസാനിക്കുമ്പോഴേക്കും കേരളത്തിൽ അമ്പത് ഷോറൂമുകളെന്ന ലക്ഷ്യം യാഥാർത്ഥ്യമാകുമെന്ന് ഗോപു നന്തിലത്ത് പറഞ്ഞു. നിലവിൽ 41 ഷോറൂമുകളുണ്ട്.
പുതുതായി കാസർകോട്, മഞ്ചേരി, മുണ്ടക്കയം, സുൽത്താൻ ബത്തേരി, ഈരാട്ടുപേട്ട, കായംകുളം, ചങ്ങനാശേരി, മാവൂർ റോഡ്, എറണാകുളം എം.ജി റോഡ് എന്നിവിടങ്ങളിലാണ് ഷോറൂമുകൾ ആരംഭിക്കുന്നത്.