mukaprabashanam
സാംബവ മഹാസഭ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി.കെ. ശങ്കർദാസ് മുഖ്യപ്രഭാഷണം നടത്തുന്നു.

പുതുക്കാട്: ദേവസ്വം ബോർഡ് നിയമനങ്ങളിൽ കൃത്രിമം നടത്തി സംവരണം നഷ്ടപ്പെടുത്തിയ സവർണ ഉദ്യോഗസ്ഥ ലോബിക്കെതിരെ കർശന നടപടി വേണമെന്ന് സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി. സാംബവ മഹാസഭ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതിക്കാരന്റെ അവസരം നഷ്ടപ്പെടുത്തിയത് നിയമ നിഷേധവും അവകാശ ലംഘനവുമാണെനും കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസ് എടുത്ത് ഇത്തരക്കാരെ സർവീസിൽ നിന്നും മാറ്റി നിറുത്തണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എൽ.വി. സുബ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി.കെ. ശങ്കർദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.എസ്. ദിലീപ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. നേതാക്കളായ കെ.കെ. രാമകൃഷ്ണൻ, ചന്ദ്രൻ പുതിയേടത്ത്, എ.വി. അനിലൻ, കെ.എം. കൗസല്യ, ഭാവനി കുമാരൻ, പി.എ. രഘു തുടങ്ങിയവർ പ്രസംഗിച്ചു.