വടക്കാഞ്ചേരി: മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിൽ നടന്ന ഇല്ലംനിറയും നിറപുത്തിരിയും ഭക്തി സാന്ദ്രമായി. തച്ചംകോട്ട് വിജയന്റെ പാടശേഖരത്തിൽ നിന്നും കൊണ്ടുവന്ന കതിർക്കറ്റകൾ മേൽശാന്തി വി.പി. നാരായണൻ നമ്പൂതിരി ഏറ്റുവാങ്ങി. പൂജിച്ച കതിരുകൾ ഭക്തർക്ക് വിതരണം ചെയ്തു. ദേവസ്വം ഓഫീസർ എൻ.വി. ജയൻ, കോമരം വാസുദേവൻ, സമിതി സെക്രട്ടറി രാജു മാരാത്ത്, പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.