മണപ്പുറം ഫൗണ്ടേഷൻ പഠനോപകരണ വിതരണം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
തൃപ്രയാർ: തളിക്കുളം, ചാവക്കാട് മതിലകം, അന്തിക്കാട് ബ്ലോക്കുകൾക്ക് കീഴിലുള്ള 22 പഞ്ചായത്തുകളിലെ 100 വീതം 2,200 നിർദ്ധന കുടുംബങ്ങളിലെ കുട്ടികൾക്കായി 1,000 രൂപ വിലമതിക്കുന്ന പഠനോപകരണങ്ങൾ മണപ്പുറം ഫൗണ്ടേഷൻ വിതരണം ചെയ്തു. തൃപ്രയാർ ടി.എസ്.ജി.എ ഇഡോർ സ്റ്റേഡിയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ അദ്ധ്യക്ഷയായി. ടി.എൻ. പ്രതാപൻ എം.പി മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ ഇ.ടി. ടൈസൺ മാസ്റ്റർ, സി.സി. മുകുന്ദൻ, ചലച്ചിത്ര താരം ലിയോണ ലിഷോയ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി. പ്രസാദ്, സി.കെ. കൃഷ്ണകുമാർ, മിസ്രിയ മുസ്താക്കലി എന്നിവർ മുഖ്യാതിഥികളായി. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി. ദാസ്, പി.എം. അഹമ്മദ്, കെ.എസ്. ജയ, സുഗത ശശിധരൻ, ജോർജ് മൊറേലി, ശിൽപ്പ ട്രീസ സെബാസ്റ്റ്യൻ, മകുമാരി രേഷ്മ, കുമാരി അഖില, ശരത് ബാബു എന്നിവർ സംബന്ധിച്ചു.