ചാലക്കുടി: മാമ്പ്ര ശ്രീനാരായണ ധർമ്മപോഷിണി ട്രസ്റ്റ് വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.കെ ഗോപി അദ്ധ്യക്ഷത വഹിച്ചു. പി.ആർ. രാമകൃഷ്ണൻ, യൂണിയൻ കൗൺസിലർ പി.ആർ. മോഹനൻ, എ.കെ. സന്തോഷ്, ടി.പി. രമേഷ്, വിമല രാജൻ, പുഷ്‌കര വിശ്വംഭരൻ, കെ.പി. അജി, ചന്ദ്രൻ കൊളത്താപ്പിള്ളി, കെ.പി. സജീവ് എന്നിവർ സംസാരിച്ചു. നാല് ശാഖയിലെ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു. എൽ.എൽ.ബിക്ക് ഉന്നത വിജയം നേടിയ കിഷോർ രാജന് അവാർഡ് സമ്മാനിച്ചു. ഭാരവാഹികൾ: കെ.കെ ഗോപി (പ്രസിഡന്റ്), അജീഷ് (സെക്രട്ടറി), വേലായുധൻ കൈനിക്കര (വൈസ് പ്രസിഡന്റ്).