ഏങ്ങണ്ടിയൂർ: കർഷക സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. ഗോപാലകൃഷ്ണൻ തച്ചപ്പുള്ളി, ഇ.എൻ. ജോൺ, പ്രഭാത് പള്ളിത്താഴത്ത്, ശാർങാധരൻ ചുള്ളിപ്പറമ്പിൽ, സന്തോഷ് കേരാച്ചൻ, സുരേഷ്ബാബു വടക്കുഞ്ചേരി, ആഹിദീൻ വലിയകത്ത്, മഞ്ജു ഉണ്ണിക്കൃഷ്ണൻ, ഷീന ഉണ്ണിക്കൃഷ്ണൻ, സീമ പ്രമോദ് എടുവായിൽ, ഉത്തമൻ തേർ, രാജഗോപാലൻ കോതങ്ങാപറമ്പത്ത് എന്നിവരാണ് വിജയിച്ച സ്ഥാനാർത്ഥികൾ. 3,225 വോട്ടോളം നേടി വൻ ഭൂരിപക്ഷത്തിലാണ് വിജയം ആവർത്തിച്ചത്. ഏങ്ങണ്ടിയൂരിൽ ഇടതുമുന്നണി ആഹ്‌ളാദ പ്രകടനം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു, പി.എം. അഹമ്മദ്, കെ.എച്ച്. സുൽത്താൻ, കെ.ആർ. രാജേഷ്, കെ.ബി. സുരേഷ്, സി.പി.ഐ ലോക്കൽ സെക്രട്ടറി പി.കെ. സേവ്യർ എന്നിവർ വിജിയിച്ചവരെ അനുമോദിച്ചു.