bindhu

ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാത്തതുമൂലം വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ മരിച്ച ഫിലോമിനയുടെ വീട് മന്ത്രി ആർ. ബിന്ദു സന്ദർശിച്ചു. ചികിത്സയ്ക്കാവശ്യമായ പണം ബാങ്ക് നൽകിയിരുന്നെന്ന മന്ത്രിയുടെ പ്രസ്താവനയിൽ ഫിലോമിനയുടെ കുടുംബം അതൃപ്തിയും നിരാശയും അറിയിച്ചു. താൻ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന ധ്വനിയോടെ മന്ത്രി വിശദീകരണം അറിയിച്ചെന്നും ഫിലോമിനയുടെ ഭർത്താവ് കാറളം തെയ്ക്കാനത്തു ദേവസ്സി പറഞ്ഞു.

അരമണിക്കൂറോളം ഫിലോമിനയുടെ വീട്ടിൽ ചെലവഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. ഫിലോമിനയുടെ ചികിത്സയ്ക്കു ബാങ്ക് പണം നൽകിയിരുന്നുവെന്നും മൃതദേഹവുമായി നടത്തിയ പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പാണെന്നും മന്ത്രി നേരത്തെ പ്രതികരിച്ചത് വലിയ വിവാദമായിരുന്നു.