ചാലക്കുടി: അന്നനാട് കവലക്കാട്ട് ചിറപ്പണത്ത് ഫാമിലി ട്രസ്റ്റും അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ടി.ജെ. സനീഷ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് അദ്ധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ, മോളി തോമസ്, രാഖി സുരേഷ്, കെ.എൻ. രാജേഷ്, ഡോ. അനു മരിയ, ജയിംസ് ചിറപ്പണത്ത്, സി.ഐ. ഡേവിസ്, അഡ്വ. സി.ഐ. വർഗീസ്, സി.എ. ഷാജി, അജിത്ത് സിജോൺ എന്നിവർ പ്രസംഗിച്ചു.
രക്തദാന ക്യാമ്പ്
ചേലക്കര: തൃശൂർ ഭദ്രാസന റൂബി ജൂബിലിയോട് അനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി. തൃക്കണ്ണായി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ക്യാമ്പ് തൃശൂർ ഭദ്രാസന അധിപൻ ഡോ. ക്ലിമീസ്ര മോർ കുര്യാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാദർ അബ്രഹാം ചക്കാലക്കൽ അദ്ധ്യക്ഷനായി. ഡോ. ബാലഗോപാലൻ, കൗൺസിൽ അംഗങ്ങളായ അബ്രഹാം കാഞ്ഞിരത്തിങ്കൽ, ഇ.പി. കുര്യാക്കോസ്, ഷൈജു ചക്കാലക്കൽ, ഫാദർ വികാസ് വടക്കൻ, ജോയി കാരിക്കൊമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ചേലക്കര മേഖലയിലെ വിവിധ പള്ളികളിൽ നിന്ന് വന്ന 100 ഓളം പേർ രക്തദാനം നടത്തി.