meeting

എലിഞ്ഞിപ്ര എസ്.എൻ.ഡി.പി ശാഖയുടെ കുടുംബ സംഗമം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: എലിഞ്ഞിപ്ര എസ്.എൻ.ഡി.പി ശാഖാ കുംടുംബ സംഗമവും വിദ്യാഭ്യാസ അവാർഡ് ദാനവും യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് കെ.പി. അപ്പുകുട്ടൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ ടി.കെ. മനോഹരൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പി.സി. മനോജ്, ശാഖാ സെക്രട്ടറി കെ.കെ. ശ്രീധരൻ, പി.എ. സുഭാഷ്ചന്ദ്രദാസ്, പി.എം. ഹരിദാസ്, ബീന രവി, സരോജിനി വിശ്വംഭരൻ, വത്സല പങ്കജാക്ഷൻ, ഓമന വേലായുധൻ എന്നിവർ പ്രസംഗിച്ചു.