
കല്ലമ്പലം: വൃദ്ധ സദനങ്ങളിലും അഗതി മന്ദിരത്തിലും പതിവായി ഉച്ചയൂണ് വിതരണം ചെയ്യാൻ സ്നേഹ സ്പർശം പദ്ധതിയുമായി കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ.ഓരോ ആഴ്ചയിലും കുട്ടികളിൽ നിന്ന്‍ ശേഖരിക്കുന്ന പൊതിച്ചോറുകൾ വിശക്കുന്ന കൈകളിലെത്തിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രണ്ട് വൃദ്ധ സദനങ്ങളിൽ നൂറിൽപ്പരം പൊതിച്ചോറുകൾ നൽകി.വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കും.വിദ്യാർത്ഥികളായ ആർ.എസ്. വൈഗ,ആലിയ ഫാത്തിമ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.ചെയർമാൻ എ. നഹാസ്, കൺവീനർ യു.അബ്ദുൽകലാം,സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ്, എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ മീര,ടീച്ചേഴ്സ് കോഓർഡിനേറ്ററായ എസ്.സജീന, ദിവ്യ ദാസ് എന്നിവർ വിദ്യാർഥികൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്.