honouring-

ചിറയിൻകീഴ്: കോൺഗ്രസ് പെരുങ്ങുഴി മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷൻ പ്രദേശത്തുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ വിജയികളെ അനുമോദിച്ചു. പെരുങ്ങുഴി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന യോഗം അഡ്വ. ടി. ശരത്ത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് സി.എച്ച്. സജീവ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എസ്. കൃഷ്ണകുമാർ, വി.കെ.ശശിധരൻ, മാടൻവിള നൗഷാദ്, അഴൂർ വിജയൻ, ജി. സുരേന്ദ്രൻ, എ.ആർ. നിസാർ, പുതുക്കരി പ്രസന്നൻ, എസ്.ജി. അനിൽകുമാർ, അനു.വിനാഥ്, ജയാ സജിത്ത് എന്നിവർ പങ്കെടുത്തു. മുൻ പഞ്ചായത്ത് അംഗം എസ്.മധു സ്വാഗതം പറഞ്ഞു.