ardram-padhathi-ulghadana

കല്ലമ്പലം: തേവലക്കാട് എസ്.എൻ.യു.പി.എസിൽ ആരംഭിച്ച 'ആർദ്രം 2022' പദ്ധതിയുടെ ചികിത്സാ സഹായ വിതരണോദ്ഘാടനം സ്കൂളിലെ പ്രമേഹ രോഗികളായ വിദ്യാർത്ഥികൾക്ക് നൽകി നഗരൂർ എസ്.ഐ ഷിജു നിർവഹിച്ചു.സങ്കീർണമായ രോഗങ്ങൾ ബാധിച്ച കുട്ടികൾക്കും,കിടപ്പുരോഗികളും മാരകരോഗങ്ങൾ ബാധിച്ച് അവശത അനുഭവിക്കുന്ന രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർ സഹായമെത്തിക്കും.അർഹരായ കുട്ടികളെയും രക്ഷിതാക്കളെയും കണ്ടെത്തി എല്ലാമാസവും ചികിത്സാ ധനസഹായം നൽകുകയാണ് ലക്ഷ്യം.ഹരിശങ്കർ,രമ്യബോസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.