
കല്ലമ്പലം: പട്ടികജാതി സംഭരണത്തിൽ ഒഴിഞ്ഞു കിടക്കുന്ന സി.ഡി.എസ് ചെയർപേഴ്സൺ തസ്തിക ഉടൻ നികത്തണമെന്നും, പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പഞ്ചായത്ത് റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നും, റവന്യൂ പുറംമ്പോക്കിൽ നിന്ന മരം കാണാതായത് വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി മണമ്പൂർ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. സംസ്ഥാന സമിതി അംഗം എരുത്താവൂർ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് ബി.ബൈജു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി കെ.പ്രദിപ്, മണമ്പൂർ ദിലീപ്, വക്കം സുനിൽ, എൻ.എസ് രവി, കെ.രതി, സിന്ധു, സോമശേഖരൻ എന്നിവർ പങ്കെടുത്തു.