ചിറയിൻകീഴ്: ഗാന്ധി പീസ് ഫൗണ്ടേഷൻ, ഗുരുദേവ ദർശന പഠന കേന്ദ്രം, സർവോദയ റസിഡന്റ്സ് അസോസിയേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനുമായ പത്മശ്രീ പി.ഗോപിനാഥൻ നായരുടെ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 3ന് മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻസ് ഹൈസ്ക്കൂളിൽ നടക്കുന്ന യോഗത്തിൽ ഡോ.സൂസൈപാക്യം, ഗുരുരത്നം ജ്ഞാനതപസ്വി, ഷഹീർ മൗലവി, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുമ എന്നിവർ പങ്കെടുക്കും.