dharna-

ചിറയിൻകീഴ് : അഴൂർ പെരുങ്ങുഴി ക്ഷീരസംഘത്തിൽ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് ബി.ജെ.പി അഴൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടന്നു. ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് ഹരി.ജി.ശാർക്കര ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സമിതി പ്രസിഡന്റ് സന്തോഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷീരകർഷക കൺവീനർ പ്രദീപ്, മണ്ഡലം വൈസ് പ്രസിഡന്റ് സുഗുണൻ, അഴൂർ പഞ്ചായത്ത് പ്രഭാരി ഷൈജു, മഹിളാ മോർച്ച ജില്ലാ സെക്രട്ടറി രജിതകുമാരി, സേവാഭാരതി പഞ്ചായത്ത് പ്രസിഡന്റ് സത്യൻ, യുവമോർച്ച അഴൂർ പഞ്ചായത്ത് പ്രസിഡന്റ് ബിനു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിൽ, സിന്ധു, വിവിധ ബൂത്ത് പ്രസിഡന്റ്മാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.