astro

അശ്വതി: അശ്രുബിന്ദുക്കൾ വീഴാനുള്ള സന്ദർഭങ്ങളുണ്ടാകുന്നത് സന്തോഷം കൊണ്ടായിരിക്കും. സത്‌സംഗം, വിദ്യാപുരോഗതി, പുതിയ കൂട്ടുകെട്ട് കൊണ്ട് ഗുണാനുഭവം.

ഭരണി: ഭജനം നടത്താനായി പുണ്യദേവാലയങ്ങൾ സന്ദർശിക്കും. അപകടങ്ങളിൽ നിന്ന് അത്ഭുതകരമാം വണ്ണം രക്ഷപ്പെടും.

കാർത്തിക: കാർ പുതിയതു വാങ്ങിക്കും. കാത്തിരുന്ന വിവാഹചടങ്ങിൽ പങ്കെടുക്കും. വിദേശയാത്രക്കുള്ള അനുമതി ലഭിക്കും.

രോഹിണി: രോമാഞ്ചം വരുത്തുന്ന സംഭവങ്ങളുണ്ടാകും. രോഗസാദ്ധ്യതയെ ഓർത്ത് അമിത ഭീതി, വഴിപാടുകൾക്കും ഔഷധങ്ങൾക്കും വേണ്ടി പണം ചെലവഴിക്കും.

മകയിരം: മഹത് വ്യക്തികളുമായി പരിചയപ്പെടാനവസരം ലഭിക്കുകയും ഭാവിയിൽ അത് ഗുണപ്രദമായിരിക്കുകയും ചെയ്യും. പ്രകൃതിക്ഷോഭം നിമിത്തം നഷ്ടകഷ്ടങ്ങൾ ഉണ്ടാകും.

തിരുവാതിര: തീരദേശത്തു താമസിക്കുന്നവർ വെള്ളപ്പൊക്ക ഭയത്തിൽ കഴിയുവാനിടയുണ്ട്. അന്യരുടെ വാക്കുകേട്ട് അബദ്ധത്തിൽ ചെന്നുചാടും.

പുണർതം: പുതിയ ഗൃഹത്തിൽ പ്രവേശിക്കും. തസ്‌കര ഭയം, വിദേശ നിർമ്മിത വസ്തുക്കൾ പാരിതോഷികമായി ലഭിക്കൽ, സത്‌സന്താന സൗഭാഗ്യത്തിന് ലക്ഷണം, അനാവശ്യ യാത്ര.

പൂയം: പൂർവാധികം ശക്തിയോടെ രോഗം ആക്രമിക്കുവാൻ സാദ്ധ്യതയുണ്ട്. കുടുംബത്തിൽ വിവാഹ നിശ്ചയം, വിദ്വത് സദസുകളിൽ പങ്കെടുക്കൽ.

ആയില്യം: ആധുനിക രീതിയിലുള്ള ഗൃഹോപകരണങ്ങൾ വാങ്ങിക്കും. പരീക്ഷകളിൽ സന്താനങ്ങൾക്ക് സമുന്നത വിജയം.

മകം: മര്യാദ പാലിച്ച് അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. നവീന വസ്ത്രധാരണലബ്ധി, രോഗനിർണയാവശ്യങ്ങൾക്കായി ആശുപത്രിവാസം,കൂട്ടുകച്ചവടത്തിൽ നഷ്ടം.

പൂരം: പൂർത്തീകരിക്കാൻ കഴിയാതെ കിടക്കുന്ന ഗൃഹത്തിന്റെ പണി ഏറ്റെടുത്ത് ഗൃഹം നവീകരിക്കും. സുഗന്ധദ്രവ്യങ്ങൾക്കും സൗന്ദര്യവർദ്ധക സാമഗ്രികൾക്കുമായി ധനം ചെലവഴിക്കും.

ഉത്രം: ഉത്തരവാദിത്വം കൂടുതലായ സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും. ലഹരിപദാർത്ഥങ്ങളോട് വിരക്തി, സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറൽ, യോഗ, നീന്തൽ, പാചകം എന്നിവ പരിശീലിക്കൽ.

അത്തം: അതിർത്തി തർക്കം ഇടയ്ക്കിടെ ഉണ്ടാകും എന്ന കാര്യം ഇല്ലാതാക്കാൻ വ്യവഹാരം കൊടുക്കും. കുടുംബത്തിൽ സ്വത്ത് വിഭജനത്തെപ്പറ്റി തർക്കം.

ചിത്തിര: ചിരകാലാഭിലാഷം പൂവണിയും. പ്രഗത്ഭരുടെ സംഗീതകലാപരിപാടികൾ നേരിട്ട് കണ്ട് ആസ്വദിക്കും.

ചോതി: വ്യവസായ പുരോഗതി, സർക്കാരിൽ നിന്ന് ആദായനികുതി അടയ്ക്കാനുള്ള നോട്ടീസ് ലഭിക്കൽ, സുഹൃദ് സംഗമം, ഗ്രന്ഥരചന, മഴക്കെടുതി മൂലം സാമ്പത്തിക നഷ്ടം.

വിശാഖം: വിശുദ്ധമായ ദൈവിക ചിന്തകൾ കുടുംബത്തിൽ ഐശ്വര്യം വർദ്ധിപ്പിക്കും. ലഭിക്കില്ലെന്ന് കരുതിയിരുന്ന കടം കൊടുത്ത സംഖ്യ പലിശ സഹിതം തിരികെ ലഭിക്കും.

അനിഴം: അന്യരുടെ വാക്കു കേട്ട് അബദ്ധത്തിൽ ചെന്നു ചാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. യാത്രാവേളകളിൽ വിലപ്പെട്ട സാമഗ്രികൾ നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

തൃക്കേട്ട: സന്താനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. വളരെക്കാലമായി കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നവരെ യാദൃച്ഛികമായി കണ്ടുമുട്ടും. വിരുന്നു സത്കാരങ്ങളിൽ പങ്കെടുക്കും.

മൂലം: മുന്തിയ പഴവർഗങ്ങൾ വാങ്ങിച്ച് കൂട്ടും, വിദേശ യാത്രക്കുള്ള സാദ്ധ്യതയും അതുമൂലമുള്ള ഗുണാനുഭവവും.

പൂരാടം: പൂജാകാര്യങ്ങൾക്കായി രാപ്പകൽ പണിയെടുക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യം ലഭിക്കും.

ഉത്രാടം: ഉത്തമ സുഹൃത്തുക്കളുടെ വാക്കുകേട്ട് പ്രവർത്തിക്കും. വസ്തു വാഹന ലാഭം, മൃഷ്ടാന്നഭോജനം, ലഹരിപദാർത്ഥങ്ങളിൽ താത്പര്യം, നിദ്രാഭംഗം.

തിരുവോണം: തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നത് നന്നായിരിക്കും. കുടുംബത്തിൽ പ്രായമായവർക്ക് വരുന്ന രോഗങ്ങളെ ശ്രദ്ധിക്കുകയും വിദഗ്ദ്ധോപദേശം തേടുകയും ചെയ്യും.

അവിട്ടം: അവിഹിത മാർഗങ്ങളിലൂടെ ധനം ലഭിക്കും. മറവി മൂലം കുഴപ്പങ്ങൾ സംഭവിക്കും. വിലപ്പെട്ട പ്രമാണങ്ങളിൽ ഒപ്പുവയ്ക്കും. ആത്മീയ പരിപാടികളിൽ സംബന്ധിക്കും.

ചതയം: ഭാഗ്യക്കുറിയോ ചിട്ടിയോ ലഭിക്കാൻ സാദ്ധ്യത, വിദേശത്തുള്ള സ്വന്തം കുട്ടികളുടെ ആഗമനം, ദേവാലയങ്ങളുടെ പുനരുദ്ധീകരണം.

പൂരുരുട്ടാതി: നവീന വാഹനലബ്ധി, യന്ത്രത്തകരാറുമൂലം ധനനഷ്ടം, ദാമ്പത്യ സുഖഭംഗം, ഗുരുജനപ്രീതി,.

ഉത്രട്ടാതി: ഉത്തരവാദിത്വം കൂടിയ കാര്യങ്ങളിൽ സ്തുത്യർഹമാംവിധം പ്രവർത്തിക്കും. ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് ഉദ്യോഗക്കയറ്റത്തോടെ സ്ഥലംമാറ്റം.

രേവതി: രേഖാപരമായ തെളിവ് വിവാഹമോചനത്തിന് ലഭിച്ചിരിക്കുന്നവർ ശ്രദ്ധിച്ച് പുനർവിവാഹം കഴിക്കാവുന്നതാണ്. ആദ്ധ്യത്മിക പ്രഭാഷണങ്ങളിൽ പങ്കെടുക്കാൻ അവസരം.