മലയിൻകീഴ്:തൂങ്ങാംപാറ ഇറയാംകോട് മഹാദേവർ ക്ഷേത്രത്തിലെ ശ്രീരുദ്ര കലശാഭിഷേകത്തിന്റെ ശ്രീരുദ്ര സംഗമം ആറ്റുകാൽ ഭഗവതീക്ഷേത്രം ട്രസ്റ്റ് ചെയർമാൻ എ.ഗീതാകുമാരി യജ്ഞശാലയിൽ ദീപം തെളിച്ചു.അടൂർ പ്രകാശ്.എം.പി സംഗമം ഉദ്ഘാടനം ചെയ്തു.ഐ.ബി.സതീഷ്.എം.എൽ.എ ഗോശാലാ സമർപ്പണം നടത്തി.ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ എൻ.ഭാസുരാംഗൻ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.അനിൽകുമാർ(കാട്ടാക്കട),സുരേഷ് കുമാർ (മാറനല്ലൂർ),പ്രസിഡന്റ് ജി.സതീശ് കുമാർ,തന്ത്രി മഹാദേവൻ പോറ്റി തുടങ്ങിയവർ പങ്കെടുത്തു.ഇന്ന് രാവിലെ 8ന് രുദ്ര കലശ പൂജയും ഹോമവും.9ന് അഷ്ടോത്തര ശത കലശാഭിഷേകം.വൈകിട്ട് 5.30ന് ഉമാമഹേശ്വരി പൂജ.പുഷ്പാഭിഷേകം.