sure

നെയ്യാറ്റിൻകര: വെൺപകൽ അരങ്ങൽ മഹാദേവക്ഷേത്രത്തിൽ ശിരസുറപ്പിക്കൽ നിർവഹണ കർമ്മവും ക്ഷേത്രത്തിലെ ഗണപതി ഭഗവാന്റെ വെള്ളിയിലുള്ള പുതുതായി പണികഴിപ്പിച്ച തിരുമുഖ സമർപ്പണവും സുരേഷ് ഗോപി എം.പി നിർവഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ മുൻ തിരുവാഭരണം കമ്മിഷണർ അജിത് കുമാർ, സബ് ഗ്രൂപ്പ്‌ ഓഫീസർ വിവേക് പോറ്, ഉപദേശക സമിതി പ്രസിഡന്റ്‌ കെ. സനൽ കുമാർ,സെക്രട്ടറി ജി. ഗോപകുമാർ, വൈസ് പ്രസിഡന്റ്‌ പി.സതീഷ്കുമാർ,ശില്പി ഹരി ചക്കുളത്തുകാവ് എന്നിവർ പങ്കെടുത്തു.