
കല്ലമ്പലം:മടവൂർ പഞ്ചായത്തിലെ കിഴക്കനേല പാടശേഖരത്തിലെ ഞാറു നടീൽ ഉത്സവത്തിലാണ് കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ഒത്തുകൂടി.വിശാലമായ ഞാറ്റടി നേരിൽ കണ്ടു.വിത്ത് പാകുന്നത്,മുളച്ച് ഞാർ ആകുന്നത്,പിന്നീട് അത് പൂട്ടി ഒരുക്കിയ വയലിൽ പറിച്ച് നടുന്നത്,വളർന്ന്‍ വലുതായി കൊയ്യുന്നത് എല്ലാം കൃഷിക്കാർ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. പഠനത്തിന്റെ ഭാഗമായി കുട്ടികൾ ഇതെല്ലാം കാണുകയും മനസിലാക്കിയ ശേഷം കുറിപ്പുകൾ തയ്യാറാക്കുകയും ചിത്രങ്ങളും എടുക്കുകയും ചെയ്തു.തുടർന്നാണ് ഞാറു നടീൽ,നിലം ഒരുക്കൽ എന്നിവയിൽ കുട്ടികൾ പങ്കാളികളായത്.സ്കൂൾ ഹെഡ് മിസ്ട്രസ് ജി.എസ്.ബീന,പി.ടി.എ പ്രസിഡന്റ് എസ്.സുധീർ,കാർഷിക ക്ലബ് കൺവീനർ എൽ.ആർ.അരുൺ രാജ്,എസ്.എൽ.മോത്തി, എസ്.ഷെഫ്ന എന്നിവർ നേതൃത്വം നൽകി.ഞാറു നടീലും തോട്ടിൽ ഇറങ്ങി പരൽ മീൻ പിടിച്ചതുമൊക്കെ കുട്ടികൾക്ക് വേറിട്ട കാർഷിക അനുഭവം സമ്മാനിച്ചു.