മുടപുരം : ബാലസംഘം കിഴുവിലം ആയുർവേദ യൂണിറ്റിന്റെ നേതൃത്വത്തിൽ ആയുർവേദ യൂണിറ്റ് പരിധിയിലുള്ള കുട്ടികളിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ മൊമന്റോ നൽകി അനുമോദിച്ചു.ബാലസംഘം ജില്ലാ പ്രസിഡന്റ് ഭാഗ്യാ മുരളി ഉദ്ഘാടനം ചെയ്തു. ബാലസംഘം ആയുർവേദ യൂണിറ്റ് പ്രസിഡന്റ് അജിൻ പി.രമേശ് അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് കൺവീനർ രമ്യ .പി.ആർ സ്വാഗതം പറഞ്ഞു.സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.മണികണ്ഠൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ.ബാബു,ബാലസംഘം ഏരിയാ കൺവീനർ പഞ്ചമം സുരേഷ്,കിഴുവിലം ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിഷ്ണു രാജ്,ശശിധരൻ നായർ,ബാലസംഘം കിഴുവിലം മേഖലാ കൺവീനർ എൻ.എസ്.അനിൽ,ഡി.വൈ.എഫ്.ഐ കിഴുവിലം മേഖലാ പ്രസിഡന്റ് പ്രമോദ്, ബാലസംഘം യൂണിറ്റ് സെക്രട്ടറി നിത്യ.എസ്.വി,സി.പി.എം ആയുർവേദ ബ്രാഞ്ച് സെക്രട്ടറി സുഭാഷ്.പി.ആർ എന്നിവർ സംസാരിച്ചു.