വക്കം : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനത്തിന്റെ ഭാഗമായി വക്കം മേഖലാ സമ്മേളനം 16, 17 തീയതികളിൽ നടക്കും.സമ്മേളന വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.രൂപീകരണയോഗം മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.ഷൈലജാബീഗം ഉദ്ഘാടനം ചെയ്തു.ഗീതാസുരേഷ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ഏരിയ പ്രസിഡന്റ് ലിജാബോസ്‌ സെക്രട്ടറി ആർ.സരിത,സി.ഐ.ടി.യു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ഷാജു,ജെ.ജയ,മീനു തുടങ്ങിയവർ സംസാരിച്ചു. ടി.ഷാജു ചെയർമാനും എ.സുശീല ജനറൽ കൺവീനറുമായുള്ള 101 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.