
ഉദിയൻകുളങ്ങര: പുതിച്ചൽ ഗവ. യു.പി സ്‌കൂളിൽ കേരള ലഹരി നിർമാർജ്ജന സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനാചരണം അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കവി രാജൻ അമ്പൂരി ലഹരി വിരുദ്ധ സന്ദേശം നൽകി. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് ജി. നിത്യ, വാർഡ് മെമ്പർ ശ്രീകല, ഹെഡ്മിസ്ട്രസ് ടി. പ്രമീള, സ്റ്റാഫ് സെക്രട്ടറി എൽ.എസ്. കസ്തൂരി തുടങ്ങിയവർ സംസാരിച്ചു.