p-k-vidyadharan

വർക്കല: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും സംസ്ഥാന യൂത്ത് കോൺഗ്രസിന്റെ ആദ്യ സെക്രട്ടറിമാരിൽ ഒരാളുമായിരുന്ന ശ്രീനിവാസപുരം അമൃതത്തിൽ പി.കെ. വിദ്യാധരന്റെ (അപ്പുഅണ്ണൻ, 88) സംസ്കാരം ഇന്നലെ രാവിലെ വീട്ടുവളപ്പിൽ നടന്നു. വാർദ്ധക്യസഹജമായ അസുഖംമൂലം ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 9 ഓടെയായിരുന്നു അന്ത്യം. കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി, കെ.പി.സി.സി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിലെ മികച്ച സഹകാരികളിലൊരാളുമായിരുന്നു. എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ്, എസ്.എൻ ട്രസ്റ്റ് ബോർഡംഗം, ശിവഗിരി തീർത്ഥാടന കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ ശ്രീനാരായണ പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു. മഹാത്മാഗാന്ധിയുടെ ശിവഗിരി സന്ദർശനത്തിന്റെ വാർഷികം ഏറെക്കാലം ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചിരുന്നു. തിരുവനന്തപുരം ആസ്ഥാനമായ ഡോ. പല്പു ഫൗണ്ടേഷന്റെ സ്ഥാപക സെക്രട്ടറിയാണ്. ഭാര്യ: പരേതയായ പ്രഭ (റിട്ട. അദ്ധ്യാപിക). മക്കൾ: ചിത്ര (ശിവഗിരി എച്ച്.എസ്.എസ്), രേഖ (സിംഗപ്പൂർ), വിദ്യ (ദുബായ്). മരുമക്കൾ: പി.വി. സുരേഷ്, അനിൽ, ബി. റോബിൻ.