benjamin

വിതുര: പന്ത്രണ്ട് വയസുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അയൽവാസിയായ വിതുര കളിയിക്കൽ ലോലിതാഭവനിൽ എൻ. ബെഞ്ചമിൻ (68) ആണ് പിടിയിലായത്. മാതാപിതാക്കൾ വീട്ടിലില്ലാത്തസമയത്ത് ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി ഭീഷണിപ്പെടുത്തിയിരുന്നതിനാൽ കുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ വിവരമറിഞ്ഞ പെൺകുട്ടിയുടെ സഹോദരി ചൈൽഡ് ലൈൻ കൗൺസലിംഗിനിടെയാണ് വിവരം അറിയിച്ചത്. വിതുര സി.ഐ എസ്. ശ്രീജിത്, എസ്.ഐമാരായ വിനോദ് കുമാർ, ഇർഷാദ്, പൊലീസുകാരായ ശ്രീലാൽ, ശരത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.