വിതുര:സംസ്ഥാനത്ത് സി.പി.എമ്മിനും,മുഖ്യമന്ത്രി പിണറായിവിജയനും നേരേ നടക്കുന്ന അപവാദപ്രചരണങ്ങൾക്കെതിരെ സി.പി.എം വിതുര ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5 ന് വിതുരയിൽ പ്രകടനവും യോഗവും നടത്തും. എ.എ.റഹീം എം.പി ഉദ്ഘാടനം ചെയ്യും.സി.പി.എം ജില്ലാസെക്രട്ടറിയേറ്റംഗം എൻ.രതീന്ദ്രൻ,സി.പി.എം ജില്ലാകമ്മിറ്റിഅംഗം വി.കെ.മധു,സി.പി.എം വിതുര ഏരിയാസെക്രട്ടറി എൻ.ഷൗക്കത്തലി തുടങ്ങിയവർ പങ്കെടുക്കും.