നെടുമങ്ങാട് :ശ്രീമുത്തുമാരിയമ്മൻ ദേവസ്ഥാനത്തിലെ നാഗരൂട്ടും സർപ്പബലിയും ഉദയംപേരൂർ ആമേടമംഗലം എം.എസ്.ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഇന്ന് നടക്കും.നാഗരാജാവ്,നാഗയക്ഷി,നാഗകന്യക എന്നീ പ്രതിഷ്ഠകളിൽ രാവിലെ 7:30മുതൽ പാൽ,പനിനീർ,മഞ്ഞൾപ്പൊടി എന്നിവ കൊണ്ടുള്ള അഭിഷേകവും അർച്ചനയും നൂറുംപാലും ദർപ്പണത്തോടുകൂടിയ നാഗരൂട്ടും ഉണ്ടായിരിക്കും.