ബാലരാമപുരം: എസ്.എൻ.ഡി.പി നേമം യൂണിയന്റെ ആഭിമുഖ്യത്തിൽ സംയുക്തയോഗങ്ങൾ നേമം യൂണിയൻ ഓഫീസ് ഹാളിൽ നാളെ നടക്കും. വിവിധ യോഗങ്ങളിൽ നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.രാവിലെ 10ന് സർവീസിൽ നിന്ന് വിരമിച്ച ശാഖാ അംഗങ്ങളുടെ യോഗവും,​ 11.30 ന് എംപ്ലോയീസ് ഫോറം രൂപീകരണത്തിന്റെ ഭാഗമായി സർവീസിലുള്ള ശാഖാ അംഗങ്ങൾക്കായുള്ള യോഗവും,​ ഉച്ചയ്ക്ക് 2.30 ന് ശാഖാ പ്രസിഡന്റ്,​ വൈസ് പ്രസിഡന്റ് ,​ സെക്രട്ടറി,​ യൂണിയൻ പ്രതിനിധി എന്നിവരുടെ സംയുക്തയോഗവും നടക്കും. യൂണിയൻ വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ,​ ‌ഡയറക്ടർബോർഡ് മെമ്പർമാരായ വിളപ്പിൽ ചന്ദ്രൻ,​ നടുക്കാട് ബാബുരാജ്,​ കൗൺസിലർമാരായ റസൽപ്പുരം ഷാജി,​ രാജേഷ് ശർമ്മ,​ പങ്കജാക്ഷൻ,​ സജീവ്കുമാർ,​ പാമാംകോട് സനൽ,​ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ താന്നിവിള മോഹനൻ,​ പാട്ടത്തിൽ രഞ്ചിൻ,​ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രതീഷ് കുമാർ,​ സെക്രട്ടറി സുമേഷ് തുടങ്ങിയവർ സംസാരിക്കും. മേൽപ്പറഞ്ഞ വിവിധ യോഗങ്ങളിൽ ബന്ധപ്പെട്ടവർ കൃത്യമായും പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ അറിയിച്ചു.