
കല്ലമ്പലം: കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിൽ പ്രീ സ്കൂൾ കുട്ടികൾ ഓറഞ്ച് ഡേ ആഘോഷിച്ചു.'ഓറഞ്ച് ബ്ലോസം' എന്ന പരിപാടി കുരുന്നു ഹൃദയങ്ങളിൽ അറിവും ഉണർവും പകർന്നു. ഓറഞ്ച് വേഷധാരികളായെത്തിയ കുട്ടികളും രക്ഷാകർത്താക്കളും അദ്ധ്യാപകരും കൗതുകമായി.പ്രീ സ്കൂൾ കുട്ടികളുടെ ഏറോബിക്സ് പ്രകടനവും നടന്നു. ഓറഞ്ചും ക്യാരറ്റും ആയിട്ടാണ് കുട്ടികൾ സ്കൂളിലെത്തിയത്.ഓറഞ്ചിന്റെയും ക്യാരറ്റിന്റെയും ഗുണങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ കഴിഞ്ഞു. ഓറഞ്ച് ജ്യൂസും ക്യാരറ്റ് സലാഡും കഴിച്ച് സന്തോഷത്തോടെയാണ് കുട്ടികൾ മടങ്ങിയത്.സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ് അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ ചെയർമാൻ എ.നഹാസ്, കൺവീനർ യു.അബ്ദുൽ കലാം,എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ മീര, പ്രീസ്കൂൾ വൈസ് പ്രിൻസിപ്പൽ ഗിരിജ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.